നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026ഓടെ പിങ്ക് ലൈൻ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയാണ് ഇതോടെ പ്രവർത്തനക്ഷമമാകുക. 21.26 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിന്റെ നിർമാണം 93.13 ശതമാനം പൂർത്തിയായെങ്കിലും, മറ്റ് ജോലികൾ പുരോഗമിക്കുകയാണ്.
പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് തുറക്കുക. ആദ്യ ഘട്ടമായ കലേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് ഭാഗം ഈ വർഷം ഡിസംബറോടെ തുറക്കും. രണ്ടാം ഘട്ടമായ 13.8 കിലോമീറ്റർ ഭൂഗർഭഭാഗം 2026 ഡിസംബറോടെ തുറക്കും. 21.26 കിലോമീറ്റർ ദൈർഘ്യത്തിൽ 12 സ്റ്റേഷനുകൾ ഉൾപ്പെടും. എംജി റോഡ് സ്റ്റേഷനിൽ നാല് പ്രവേശന കവാടങ്ങളുണ്ടാകും. 13.89 കിലോമീറ്റർ ഭൂഗർഭ വിഭാഗവും ആറ് സ്റ്റേഷനുകളുള്ള 7.37 കിലോമീറ്റർ എലിവേറ്റഡ് വിഭാഗവുമായിട്ടാണ് പൂർത്തിയാക്കുന്നത്. സ്റ്റേഷനുകൾ ശരാശരി 59 അടി ആഴത്തിലാണ് നിർമിക്കുന്നത്.
ഭൂഗർഭപാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്ററിങ്, ഫ്ലോറിങ്, സിസ്റ്റം ഇൻസ്റ്റാളേഷനുകൾ എന്നിവയുൾപ്പെടെയുള്ള ഫിനിഷിങ് ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റേഷൻ നിർമാണം, സിഗ്നലിങ്, എയർ കണ്ടീഷനിങ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.
TAGS: BENGALURU
SUMMARY: Pink line namma metro to be opened by next year



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.