വൈദ്യുത അപകടങ്ങൾ; ആറ് മാസത്തിനിടെ ബെസ്കോമിന് കീഴിൽ റിപ്പോർട്ട് ചെയ്തത് 118 മരണങ്ങൾ

ബെംഗളൂരു: വൈദ്യുത അപകടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബെസ്കോമിന് കീഴിലുള്ള എട്ട് ജില്ലകളിലായി റിപ്പോർട്ട് ചെയ്തത് 118 മരണങ്ങൾ. താരിഫ് പരിഷ്കരണ നിർദ്ദേശത്തിന്റെ ഭാഗമായാണ് ബെസ്കോം, കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെഇആർസി) ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്ക് സമർപ്പിച്ചത്. പൊതുജനങ്ങളുടെ അശ്രദ്ധയാണ് മിക്ക മരണങ്ങൾക്കും കാരണം.
2015-2016 മുതൽ 2023-2024 വരെ, ബെംഗളൂരു അർബൻ ആൻഡ് റൂറൽ, ദാവൻഗെരെ, തുമകുരു, രാമനഗര, ചിക്കബല്ലാപുര, ചിത്രദുർഗ, കോലാർ ജില്ലകളിൽ വൈദ്യുത അപകടങ്ങളിൽ പ്രതിവർഷം ശരാശരി 109 പേർ മരിച്ചു. 2024 ൽ വെറും ആറ് മാസത്തിനുള്ളിൽ (ഏപ്രിൽ മുതൽ ഒക്ടോബർ വരെ) ശരാശരി കണക്ക് മറികടന്നു. ഇതേ കാലയളവിൽ, വൈദ്യുത അപകടങ്ങൾ കാരണം 61 മൃഗങ്ങളും മരിച്ചതായി കണക്കുണ്ട്.
2024-25 ലെ അന്തിമ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫെബ്രുവരിയിൽ ആകെ മരണസംഖ്യ 150 കടന്നതായും 2018-2019 ലെ 136 എന്ന ദശാബ്ദക്കാലത്തെ റെക്കോർഡ് മറികടന്നതായുമാണ് വിവരം. ഗ്രാമപ്രദേശങ്ങളിലാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു. മഴക്കാലത്ത് ഗ്രാമപ്രദേശങ്ങളിൽ വൈദ്യുത അപകടങ്ങൾ വർധിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മരണങ്ങൾ പ്രധാനമായും ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
TAGS:KARNATAKA | BESCOM
SUMMARY: 118 deaths in 6 months due to electrical mishaps under Bescom



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.