ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർക്ക് ദാരുണാന്ത്യം


പാട്ന: ബീഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു. ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ നാലു ജില്ലകളിലായാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെഗുസരായിയില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മധുബനിയില്‍ മൂന്നുപേരും സമസ്തിപുരില്‍ ഒരാളും മരിച്ചു.

അപകടം ബിഹാർ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആലിപ്പഴ വീഴ്ചയിലും സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

TAGS : |
SUMMARY : 13 people died after being struck by lightning in Bihar


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!