ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സുവർണജൂബിലി വാർഷികദിനം ആഘോഷിച്ചു. ഇസിഎ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കരസേനയുടെ ബെംഗളൂരുവിലെ മദ്രാസ് എൻജിനിയറിങ് ട്രെയിനിങ് ബെറ്റാലിയൻ മൂന്നിലെ കമാൻഡിങ് ഓഫീസർ കേണൽ നൊറീൻ ഷാനറ്റ് ജോൺ ഉദ്ഘാടനംചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സുധി വർഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വേണു രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി വി.കെ. രാജേഷ്, ട്രഷറർ ജോൺ എ. ജോസഫ്, ജനറൽ സെക്രട്ടറി സഞ്ജയ് ഗംഗാധരൻ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഗായിക സിതാര, അരവിന്ദ് നായർ, നന്ദ ജെ ദേവൻ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രോജക്ട് മലബാറിക്കസ് ബാൻഡ് സംഗീത പരിപാടി അരങ്ങേറി.
SUMMARY : ECA celebrates its golden jubilee anniversary