ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാജം പ്രസിഡന്റ് ഹനീഫ് എം.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തിൽ കേരളസമാജം വൈസ് പ്രസിഡന്റ് സുധീഷ് പി.കെ., ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു:
രക്ഷാധികാരി: തോമസ് പയ്യപ്പള്ളിൽ,
ചെയർമാൻ: ജെയ്സൺ ലൂക്കോസ്,
കൺവീനർ: ശ്രീകാന്ത് കാവിൽ,
ഫിനാൻസ് കൺവീനർ: ഡിനി ജോബി,
അസിസ്റ്റന്റ് ഫിനാൻസ് കൺവീനർ: ബിജു ജോൺ,
വൈസ് ചെയർമാൻമാർ: രാജേഷ് കെ.ബി., ബിനോയ് ഫ്രാൻസിസ്, സന്തോഷ് കുമാർ,
ജോയിന്റ് കൺവീനർമാർ: ബിനോയ് സ്കറിയ, സിന്റോ പി., സിംലാസ്, വിനോദ് ബാബു
ഇതോടൊപ്പം 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
കേരളസമാജത്തിന്റെ പ്രവർത്തനങ്ങൾ കൊത്തന്നൂർ മേഖലയിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനും സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.















