ഐപിഎൽ; കൊൽക്കത്തക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 159ല്‍ അവസാനിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 119 റണ്‍സ് എടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അജിന്‍ക്യാ രഹാനെ അര്‍ധ സെഞ്ച്വറി നേടി. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അജിന്‍ക്യ രഹാനെ – സുനില്‍ നരേന്‍ കൂട്ടുകെട്ടില്‍ 41 റണ്‍സ് ടീം കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയില്‍ നരേന്‍ പുറത്തായി. റഷീദ് ഖാനാണ് വിക്കറ്റ് നേടിയത്. 17 റണ്‍സാണ് നരേന്‍ നേടിയത്. വെങ്കിടേഷ് അയ്യരുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടപ്പെട്ടത്. സായി കിഷോറിനായിരുന്നു വിക്കറ്റ്.
പിന്നാലെ 50 റണ്‍സ് നേടിയ രഹാനെയെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കി. തുടര്‍ന്ന് റസലും റിങ്കുവും ചേര്‍ന്ന് 27 റണ്‍സ് നേടിയെങ്കിലും റാഷിദ് ഖാന്‍ റസലിനെ പുറത്താക്കി. പിന്നാലെ രമണ്‍ദീപിനെയും മോയിന്‍ അലിയെയും ഒരേ ഓവറില്‍ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഞെട്ടിച്ചു. ശേഷം ക്രീസിലുണ്ടായിരുന്നത് റിങ്കുവും ഇംപാക്ട് സബ് ആയി 9ാമനായി ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയുമായിരുന്നു. ഈ കൂട്ടുകെട്ട് 16 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ റിങ്കുവിനെ പുറത്താക്കി ഈ കൂട്ടുകെട്ടിനും തടയിട്ടു. റിങ്കു 17 റണ്‍സ് നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 13 പന്തില്‍ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. 90 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.
TAGS: SPORTS | IPL
SUMMARY: Gujarat won against Kolkatha in Ipl



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.