ബെംഗ​ളൂ​രു​വില്‍ ടെ​ക്കി യു​വ​തി​ പുകശ്വസിച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്; മ​ര​ണം കൊ​ല​പാ​ത​കം, പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

0
204

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ 18കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ഴ്ച മു​ൻ‌​പാ​ണ് മംഗളൂരു സ്വദേശിനിയായ ഡി.​കെ. ശ​ർ​മി​ള(34)​യെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലെ സു​ബ്ര​ഹ്മ​ണി ലേ​ഔ​ട്ടി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. ശര്‍മിളക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിനിയായ റൂംമേറ്റ്നാട്ടിൽ പോയിരുന്നതിനാല്‍ യുവതി ഫ്ലാറ്റില്‍ ഒറ്റക്കായിരുന്നു താമസം.

യുവതിയുടെ ഫ്ലാറ്റിനകത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ശ്വാ​സം​മു​ട്ടി മ​രി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സ​മീ​പ​വാ​സി​യാ​യ ക​ർ​ണാ​ൽ ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി ക​ർ​ണാ​ൽ ജ​നു​വ​രി മൂ​ന്നി​ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്.

സ്ലൈ​ഡിം​ഗ് ജ​നാ​ല​യി​ലൂ​ടെ​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ലൈം​ഗീ​കാ​തി​ക്ര​മം ശ​ർ​മി​ള എ​തി​ർ​ത്ത​തോ​ടെ മ​ർ​ദി​ച്ചു. ബോ​ധം പോ​യ​തോ​ടെ യു​വ​തി​യു​ടെ വാ​യും മൂ​ക്കും മൂ​ടി​ക്കെ​ട്ടി. ഇ​തി​നി​ടെ യു​വ​തി​ക്ക് ര​ക്ത​സ്രാ​വ​മു​ണ്ടാ​യി.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി പ്ര​തി യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റും കി​ട​പ്പു​മു​റി​യി​ലെ മെ​ത്ത​യി​ൽ ഇ​ട്ട ശേ​ഷം തീ​കൊ​ളു​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​തി​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം), 64(2), 66, 238 (തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം നടന്നുവരികയാണ്.
SUMMARY:Techie girl found dead in Bengaluru; death ruled a homicide, teenager charged

LEAVE A REPLY

Please enter your comment!
Please enter your name here