Wednesday, September 24, 2025
26.5 C
Bengaluru

പെരുമഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു, ആകെ ഒമ്പത് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ (ജൂൺ 16) അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. നേരത്തെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂ‍ർ, കാസറഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.

എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

SUMMARY: Holiday declared for educational institutions in three more districts tomorrow, schools to remain closed in a total of nine districts

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി,...

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി...

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ്...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി...

Topics

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page