നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക് വീണ് പരുക്ക്

മലപ്പുറം: നിലമ്പൂർ കവളപ്പാറയില്‍ വനപാലകര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. അവശനിലയില്‍ കണ്ടെത്തിയ ആനയെ നിരീക്ഷിക്കുന്നതിനിടെ ആനയുടെ ആക്രമണം ഉണ്ടായത്. വനപാലകരും ഡോക്ടര്‍മാരും ചിതറി ഓടുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ക്ക് വീണ് പരുക്കേറ്റു.
കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ വാച്ചറായ തോമസിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ഇയാളുടെ കൈയുടെയും കാലിന്റെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കായി തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
TAGS : ELEPHANT ATTACK
SUMMARY : Wild elephant attack forest guards in Nilambur; one injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.