‘രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി, പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയതായി ഓപ്പറേഷൻ നുംഖോറിൽ കണ്ടെത്തി’, – കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടന്ന പരിശോധന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്.

കേരളത്തില്‍ നിന്ന് 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങളില്‍ 200ന് അടുത്ത് എണ്ണം കേരളത്തില്‍ ഉണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും കമ്മീഷണര്‍ പറഞ്ഞു. പരിവാഹൻ സൈറ്റിലടക്കം കൃത്രിമം കാണിച്ചാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പിഴയല്ല, അറസ്റ്റ് വരെ ഉണ്ടായേക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നടൻമാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടർ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പരിശോധനാ പട്ടികയിലെ 90 ശതമാനം വാഹനങ്ങളും കൃത്രിമ രേഖ ഉപയോഗിച്ചാണ് രാജ്യത്ത് എത്തിച്ചത്. 2014ൽ നിർമ്മിച്ച വാഹനം, 2005ൽ ഒന്നാമത്തെ യൂസറായി പരിവാഹൻ വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നു. നിയമവിരുദ്ധമായാണ് വില്പന. വൻ തോതിൽ ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. പല വാഹനങ്ങൾക്കും ഇൻഷുറൻസോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ല. ദുൽഖറിൻ്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഒരെണ്ണം കസ്റ്റംസ് യാർഡിലെത്തിച്ചു. മറ്റേ വാഹനത്തിന് റോഡിലിറക്കാൻ ഫിറ്റ്നസില്ലാത്തതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് എത്തിക്കും.

പിഴയടച്ച് തീർക്കാൻ കഴിയുന്ന കുറ്റകൃത്യമല്ല. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ നേരിട്ട് ഹാജരാവണം. ദുൽഖർ സൽമാനും അമിത് ചക്കാലക്കലും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകും. വലിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നേരിടേണ്ടിവരും. ചെറിയ കുറ്റകൃത്യമാണെങ്കിൽ പിഴയടച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിൻ്റെ വീട്ടിൽ നിന്ന് വാഹനങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല. ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കാറുകളില്‍ സ്വര്‍ണവും മയക്കുമരുന്നുകളും കടത്തുന്നുണ്ടെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. പൂർണമായും നിയമവിരുദ്ധ ഇടപാടുകളിലൂടെയാണ് വാഹനങ്ങൾ വാങ്ങിയതും വിറ്റതും. കേരളത്തിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങൾ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഭൂട്ടാൻ വഴി കടത്തിയ 150 മുതൽ 200 വാഹനങ്ങൾ വരെ കേരളത്തിൽ മാത്രമുണ്ട്. കടത്തുവാഹനങ്ങളാണെന്ന് അറിഞ്ഞും അറിയാതെയും ഇത് വാങ്ങിയവരുണ്ട്. താരങ്ങളുടെ പങ്ക് അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: “Even the national security is a threat, it was found in Operation Numkhor that the Parivahan had tampered with the site”, – Customs Commissioner

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

Related Articles

Popular Categories