തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്. 14പേർ ഓടി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം തുടങ്ങി. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത് രാഹുൽ, അലിം, റൂബൻ എന്നീ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
വിവരമറിഞ്ഞ് ഫയർ ഫോഴ്സ് ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 14 പേർക്ക് കാര്യമായ പരിക്കുകളില്ലെന്നും റിപ്പോർട്ടുകളുണ്ട്. തൊഴിലാളികൾ ജോലിക്ക് പുറത്തേക്കിറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്.
കൊടകര പഞ്ചായത്ത് ഓഫിസിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് മഴ മൂലം വീണത്.
SUMMARY: Building collapses in Thrissur’s Kodakara town; Search underway for three people