ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയെന്നത് 18 രൂപയാകും. ഇതുസംബന്ധിച്ച് ജില്ലാ ഗതാഗത അതോറിറ്റിയുടെ ശുപാർശ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അംഗീകരിച്ചെന്നാണ് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടി അംഗീകരിക്കുന്നതോടെയാകും നിരക്ക് പ്രാബല്യത്തിൽ വരിക.

ജീവിത ചെലവുകൾ വർധിക്കുന്നതിനാൽ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തത്. 2021 നവംബറിലാണ് ഓട്ടോ നിരക്ക് അവസാനമായി വർധിപ്പിച്ചത്. നേരത്തേ നഗരത്തിൽ മെട്രോ, ബിഎംടിസി ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. പാൽ ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഇതിനു പുറമെയാണ് ഓട്ടോ നിരക്കും വർധിപ്പിക്കുന്നത്.

SUMMARY: Auto fares in Bengaluru are set to rise.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

കർണാടകയുടെ ആദ്യ ‘കെ-കോംബിനേറ്റർ’ സ്റ്റാർട്ടപ്പ് പദ്ധതി മംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിന് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് പ്രൗഢോജ്വല തുടക്കം

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ...

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

Related Articles

Popular Categories