ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി. വീട്ടിൽ വച്ച് 45,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിഎസ്ഡബ്ല്യുഎംഎൽ എക്സിക്യൂട്ടീവ് എൻജിനീയർ സന്ന പരശുറാം (59) പിടിയിലായത്. 52.8 ലക്ഷം രൂപയുടെ കരാരിന്റെ ബിൽ പാസാക്കാനാണ് സന്ന പരശുറാം കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ടാമത്തെ കേസിൽ ബിബിഎംപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നീലകണ്ഠയ്യ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. ഇടനിലക്കാരനായിരുന്ന കരാറുകാരനായ രക്ഷിത് യാദവിനെയും പിടികൂടി. കരാർ നൽകുന്നതിന് നീലകണ്ഠയ്യ പണം ആവശ്യപ്പെടുകയായിരുന്നു.
SUMMARY: Two govt officials arrested for accepting bribes.