ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രോഗികളും ജീവനക്കാരും സുരക്ഷിതരാണ്. പുകയുയർന്നതോടെ മുഴുവൻരോഗികളെയും സുരക്ഷിതരായി വാർഡിൽനിന്ന് മാറ്റിയതായി ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രമേഷ്‌കൃഷ്ണ പറഞ്ഞു.
പൊള്ളലേറ്റരോഗികൾ ചികിത്സയിൽക്കഴിയുന്ന വിഭാഗത്തിലെ വാർഡിനോടുചേർന്ന സെമിനാർഹാളിലാണ് തീപ്പിടിച്ചത്. ഏഴുകുട്ടികളും അഞ്ചുസ്ത്രീകളുമുൾപ്പെടെ 26 പേർ വാർഡിൽ ചികിത്സയിലുണ്ടായിരുന്നു. ഇവരെ ആശുപത്രിയിലെ എച്ച് ബ്ലോക്കിലേക്ക് പിന്നീട് മാറ്റി. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഷോട് സർക്കിട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നുകരുതുന്നതായി പോലീസ് പറഞ്ഞു. ആശുപത്രിക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപടർന്നത്.
SUMMARY: Fire breaks out at Bengaluru’s Victoria Hospital; 26 patients evacuated