ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റര്‍മാരായ കെ.വി. ജോസ് (വൈസ് പ്രസിഡന്റ്), ബ്രദര്‍.പി.പി.പോള്‍സണ്‍ ( ജോയിന്റ് സെക്രട്ടറി), ബ്രദര്‍. സജി തോമസ് പാറേല്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ശുശ്രൂഷകരും വിശ്വാസികളുമായി 24 പേരെ എക്‌സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ പേരുകള്‍ ഇലക്ഷന്‍ കമ്മീഷണര്‍ ബ്രദര്‍.പി.വി.മാത്യൂസ് പ്രഖ്യാപനം നടത്തി.
ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹാളില്‍ ജൂലൈ 1 ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.കാച്ചാണത്ത് വര്‍ക്കി അധ്യക്ഷനായിരുന്നു. സഭാപ്രതിനിധികളും ശുശ്രൂഷകരുമായി മുന്നൂറോളം പേര്‍ പങ്കെടുത്തു. പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ നന്ദിയും സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ടി.ഡി.തോമസ് സമാപന പ്രാര്‍ഥനയും നടത്തി.
SUMMARY: IPC Karnataka office bearers