ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സീഗേഹള്ളി മെയിൻ റോഡിലെ ജ്വല്ലറിയിൽ നിന്നാണ് സംഘം 478 ഗ്രാം സ്വർണം മോഷ്ടിച്ചത്.
മേയ് 9ന് നടന്ന മോഷണത്തിലെ പ്രതികളെ ഒട്ടേറെ സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. വൈകുന്നേരം 4 മണിയോടെ ജ്വല്ലറിയിലെത്തിയ സംഘം ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവുമായി കടന്നു കളയുകയായിരുന്നു. മോഷ്ടിച്ച സ്വർണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
SUMMARY: 5 men from Rajasthan arrested over 50 lakh gold heist