ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്.
എന്നാല്‍ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.
SUMMARY: Father strangles daughter to death in Alappuzha