ബെംഗളൂരു: മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19 വയസ്സുകാരൻ മരിച്ചു. ബി. വിനയ് ആണ് മരിച്ചത്. കെങ്കേരിയിൽ നിന്നു ബിഡദിയിലേക്കു പോകുകയായിരുന്ന വിനയിയുടെ ബൈക്കിനെ ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ വിനയ് ട്രക്കിന്റെ ഇടതു ടയറിൽ കുടുങ്ങി. 20 മീറ്ററോളം വിനയിയെ ട്രക്ക് വലിച്ചു കൊണ്ടു പോയി. തലയ്ക്കും മുഖത്തും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റതോടെ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അശ്രദ്ധമായ ഡ്രൈവിങ്ങിനു ട്രക്ക് ഡ്രൈവർ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
SUMMARY: 19-year-old motorcyclist was fatally knocked down by a truck on Mysuru Road