ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.
ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റി. ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളി നഗരത്തിന്റെ പേര് ഭാഗ്യാനഗർ എന്നും മാറ്റാനും മന്ത്രിസഭ അനുമതി നൽകി. ബെംഗളൂരു സിറ്റി സർവകലാശാലയ്ക്കു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേരു നൽകുന്നതിനും അംഗീകാരം നൽകിയിട്ടുണ്ട്.
SUMMARY: Karnataka cabinet nod for projects worth Rs 3,400 crore.