ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ മിറാണ്ട സ്കൂളിന് എതിർവശത്തുള്ള കാരുണ്യ ഹാളിൽ നടക്കും.
ടി.പി വേണുഗോപാലന്റെ ‘തായ് പരദേവത’ എന്ന കഥയാണ് ചര്‍ച്ച ചെയ്യുന്നത്. ലാലി രംഗനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. ബി എസ് ഉണ്ണികൃഷ്ണൻ, കെ ആർ കിഷോർ, ഡെന്നിസ് പോള്‍, ടി എം ശ്രീധരൻ എന്നിവർ കഥയെ അവലോകനം ചെയ്ത് സംസാരിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പരിപാടിയിൽ പങ്കെടുക്കും.
ഫോൺ: 9880273604.
SUMMARY: ‘Thai Paradhevatha’; Story reading and discussion on July 13