Monday, October 6, 2025
21.4 C
Bengaluru

ദേശീയ പാതയിലെ തുരങ്കം, പാലം ടോള്‍ പകുതിയായി കുറയും; ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത​ക​ളി​ലെ ചില ഭാഗങ്ങളിലുള്ള തു​ര​ങ്ക​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, മേ​ൽ​പാ​ല​ങ്ങ​ൾ, അ​ടി​പ്പാ​ത​ക​ൾ​പോ​ലു​ള്ള ഘ​ട​ന​ക​ളു​ള്ള ഭാ​ഗ​ത്തി​ന് ഈ​ടാ​ക്കി​യ ടോ​ള്‍ നി​ര​ക്ക് ശ​ത​മാ​നം കു​റ​ച്ച് കേ​​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഇ​തി​നാ​യി, ടോ​ൾ നി​ര​ക്കു​ക​ൾ ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള 2008ലെ ​ച​ട്ട​ങ്ങ​ളി​ല്‍ റോ​ഡ് ഗ​താ​ഗ​ത, ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി.

ദേ​ശീ​യ​പാ​ത​ക​ളി​ലെ ഓ​രോ കി​ലോ​മീ​റ്റ​ർ നി​ർ​മി​തി​ക്കും ഉ​പ​യോ​ക്താ​ക്ക​ൾ ടോ​ൾ നി​ര​ക്കാ​യി പ​ത്തി​ര​ട്ടി അ​ട​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ ച​ട്ടം. തുരങ്കങ്ങള്‍, പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍ പോലുള്ള ഘടനകളുള്ള ദേശീയപാതകളുടെ ടോള്‍ നിരക്കാണ് 50 ശതമാനം വരെ കുറയുക. ജനങ്ങളുടെ റോഡ് യാത്ര ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍ പോലുള്ള നിര്‍മ്മിതികളുളള ദേശീയ പാതയുടെ ഒരു ഭാഗത്തിന്റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക്, നിര്‍മ്മിതികളുടെ നീളം ഒഴികെയുള്ള ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തോട് നിര്‍മ്മിതികളുടെ നീളത്തിന്റെ പത്തിരട്ടി എന്ന രീതിയിലോ അല്ലെങ്കില്‍ ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ചിരട്ടി എന്ന രീതിയിലോ ആയിരിക്കും കണക്കാക്കുക. ഇതില്‍ ഏതാണ് കുറവ് അതായിരിക്കും പുതിയ ഭേദഗതി അനുസരിച്ച് ടോള്‍ ഫീസായി ഈടാക്കുക.

ഉദാഹരണമായി, ദേശീയപാതയുടെ ഒരു ഭാഗത്തിന്റെ ആകെ നീളം 40 കിലോമീറ്ററാണെങ്കില്‍, അതില്‍ നിര്‍മ്മിതി മാത്രമാണ് ഉള്‍പ്പെടുന്നതെങ്കില്‍, ഏറ്റവും കുറഞ്ഞ നീളം കണക്കാക്കുന്നത് ഇങ്ങനെയായിരിക്കും. നിര്‍മ്മിതിയുടെ നീളത്തിന്റെ പത്തിരട്ടി അതായത് 400 കിലോമീറ്റര്‍,അല്ലെങ്കില്‍ ദേശീയ പാതയുടെ ആകെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ച് മടങ്ങ് 200 കിലോമീറ്റര്‍ അടിസ്ഥാനമാക്കി ടോള്‍ ഈടാക്കും, ഇത് ഫലത്തില്‍ നിരക്ക് പകുതിയായി കുറയ്ക്കും.
SUMMARY: National Highway tunnel and bridge tolls to be halved; Centre amends rules

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നടന്‍ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്ത...

ഭക്തിസാന്ദ്രമായി ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രഥോത്സവം

  ബെംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി രഥോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള...

മോഹന്‍ലാലിന് ആദരം; ‘ലാല്‍സലാ’മിന് ചെലവായത് 2.84 കോടി

തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ...

കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരും

ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്....

Topics

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

Related News

Popular Categories

You cannot copy content of this page