തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറുകളും ജനറേറ്ററുകളുമുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്.
തീ കൂടുതല്‍ വ്യാപിപ്പിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നിന്നുള്ള പുക സമീപ പ്രദേശങ്ങളിലാകെ വ്യാപിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ കൂട്ടിയിട്ടിരുന്ന പേപ്പർ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: Fire breaks out in multi-storey building in Thrissur