ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ മാർക്ക് ഉൾപ്പെടെയില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് വാഹനാപകടങ്ങളിൽപ്പെടുന്ന ഇരുചക്രവാഹന യാത്രക്കാർക്കു ഗുരുതര പരുക്കേൽക്കാനും മരണത്തിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇതിന്റെ ഭാഗമായി ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ധരിക്കുന്നവർക്കെതിരെ കേസെടുക്കും. നഗരവ്യാപകമായി ഹെൽമറ്റ് കടകളിൽ പോലീസ് പരിശോധന ആരംഭിച്ചു. സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ വിൽക്കരുതെന്ന കർശന നിർദേശം നൽകി. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് നടപടി.
SUMMARY: Bengaluru police launch a drive against substandard helmets