തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിക്കും. ജയില്‍ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുക.

രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയില്‍ തന്ത്രി ഇന്നലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസില്‍ 13-ാം പ്രതിയാണ്.

ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമണ്‍ കുടുംബത്തിലെ രാജീവര് 1998-99ല്‍ വിജയ് മല്യ സ്വർണം പൊതി‌ഞ്ഞപ്പോഴും 2019ല്‍ സ്വർണപ്പാളികള്‍ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

14 ദിവസത്തേക്കാണ് പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലിലേക്ക് റിമാൻഡ് ചെയ്തത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വർണക്കൊള്ളക്കേസിലും അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി ആശുപത്രിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടു സ്വാമി ശരണം എന്നായിരുന്നു മറുപടി. തന്ത്രിയുടെ പങ്ക് തെളിയിക്കാനുള്ള തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

SUMMARY: Tantri is unwell; will be shifted from jail to hospital

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ...

Related Articles

Popular Categories