Thursday, October 9, 2025
22.8 C
Bengaluru

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി പീറ്റർ ഒബിയോമ(35), ജോൺ വിക്ടർ അംബോമോ (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.82 കിലോഗ്രാം എംഡിഎംഎ, 400 ഗ്രാം ഹൈഡ്രോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ വീസയിൽ ഡൽഹിയിലെത്തിയ ഇരുവരും കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെ അനധികൃതമായി രാജ്യത്ത് കഴിഞ്ഞു. തുടർന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും കോളജ് വിദ്യാർഥികൾ, ഐടി ജീവക്കാർ എന്നിവർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് ഇവർ ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത്. സംശയിക്കാതിരിക്കാൻ സുരക്ഷാ ജീവനക്കാരുടെ വേഷം അണിഞ്ഞായിരുന്നു ഇടപാടുകൾ. 7 മൊബൈൽ ഫോണുകൾ, ലഹരി അളക്കുന്ന മെഷീൻ, 2.06 ലക്ഷം രൂപ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

SUMMARY: Two Nigerians arrested for drug peddling

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അഞ്ച് പേര്‍; പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച്...

സിനിമാ നിര്‍മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുട‌ർന്നായിരുന്നു അന്ത്യം....

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ...

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം....

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം...

Topics

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

Related News

Popular Categories

You cannot copy content of this page