ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സമയം ലാഭിക്കണമെങ്കിൽ ടോൾ നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹെബ്ബാൾ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംക്ഷൻ വരെ 16.6 കിലോമീറ്റർ ദൂരത്തിലാണ് തുരങ്ക റോഡ് നിർമിക്കുക. വിശദപദ്ധതി രേഖ പ്രകാരം നിലവിലെ യാത്രാസമയമായ 90 മിനിറ്റ് 45 ആയി കുറയ്ക്കാൻ ഇതു സഹായിക്കും. മേക്രി സർക്കിൾ, റേസ് കോഴ്സ്, ലാൽബാഗ് എന്നിവിടങ്ങളിലൂടെ തുരങ്ക റോഡിലേക്കു കടക്കാനാകും. പാതയിലൂടെ യാത്ര ചെയ്യാൻ കാറിനു 330 രൂപ ടോൾ ഈടാക്കേണ്ടി വരുമെന്നാണ് നിഗമനം. നേരത്തേ പദ്ധതിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
SUMMARY: Tunnel road not possible without users paying toll says D.K. Shivakumar.