ബെംഗളൂരു: സ്ത്രീ വേഷം ധരിച്ചെത്തി റായ്ച്ചൂരിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാഴാഴ്ച പുലർച്ചയോടെയാണ് സാരി ധരിച്ച ഒരു സംഘം ആശുപത്രിയിലെ നാലാം നിലയിലെ പ്രസവ ആശുപത്രിയിലെത്തിയത്.
ഡ്യൂട്ടി ജീവനക്കാരിൽ പലരും ഉറങ്ങുന്നത് ശ്രദ്ധയിൽപെട്ടതോടെ കുട്ടിയെയും എടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ട ജീവനക്കാർ ഇവരെ തടഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്തി. ഒരാളെ പിടികൂടിയപ്പോൾ ശേഷിക്കുന്നവർ ഓടി രക്ഷപ്പെട്ടു. ഇയാളെ പോലീസിനു കൈമാറിയിട്ടുണ്ട്. ഓടി രക്ഷപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.
SUMMARY: Newborn kidnap attempt foiled at Karnataka’s govt hospital