കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റസാഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ തന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് ഇദ്ദേഹം ആക്രമിക്കപ്പെടുന്നത്.
വഴിയില്‍ വെച്ച് ഇദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാഖ് ഖാനെ അക്രമികള്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. തൃണമൂല്‍ എംഎല്‍എ ഷൗഖത്ത് മൊല്ലയുടെ അടുത്ത ആളാണ് കൊല്ലപ്പെട്ട റസാഖ് ഖാന്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
SUMMARY: Trinamool Congress leader murdered in Bengal