പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14 വാർഡുകളും മണ്ണാർക്കാട് മുനിസിപ്പാലിറ്റി 25, 26, 27, 28 വാർഡുകളുമാണ് കണ്ടൈമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്നലെയാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശി നിപ്പ ബാധിച്ച മരിച്ചത്. പനിബാധിച്ച് ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ 46 പേർ മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ടവർ ലൊക്കേഷൻ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും.
SUMMARY: Nipah: Mannarkad and Kumaramputhur declared containment zones