ബെംഗളൂരു: സമീക്ഷ-സംസ്‌കൃതി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ കണിക്കൊന്ന പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു.
മലയാളം മിഷന്റെ ഭാഷാമയൂരം പുരസ്കാരംനേടിയ കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. എംപി പോൾ സാഹിത്യപുരസ്കാരം നേടിയ ആഷ് അഷിതയെയും, എസ്.കെ. പൊറ്റക്കാട് സ്മാരക സമിതി, അഷിത സ്മാരക സമിതി പുരസ്കാരങ്ങൾ ലഭിച്ച പി.എസ്. ജ്യോൽസ്‌നയെയും ചടങ്ങില്‍ ആദരിച്ചു.
മിഷൻ നോർത്ത് കോഡിനേറ്റർമാരായ ശ്രീജേഷ്, ബിന്ദു ഗോപാലകൃഷ്ണൻ, പഠനകേന്ദ്രം ഭാരവാഹികളായ ക്ലിന്റ് ജേക്കബ്, കാർത്തിക്, പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. ജജിൽ കുമാർ, ഹരിമേനോൻ, ഉണ്ണികൃഷ്ണമേനോൻ, ലിജേഷ്, ശ്വേതാ ലിജേഷ്, പൂർണിമ സജിത്ത് എന്നിവർ നേതൃത്വംനൽകി.
SUMMARY: Padanothsavam at Samiksha-Sanskrit Study Center