ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്ത് മലബാർ മുസ്ലിം അസോസിയേഷൻ ബോമ്മനഹള്ളി ശാഖ.
നിoഹാൻസ്, ഇന്ദിരഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ നഗരത്തിലെ പ്രധാന ആശുപത്രികളിലാണ് ഇന്നലെ പുതപ്പ് വിതരണം നടത്തിയത്. ആശുപത്രികളിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് പുതപ്പുകൾ വിതരണം ചെയ്തത്.
പ്രസിഡന്റ് ഡോ. എൻ.എ മുഹമ്മദ് വിതരണോദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടി സി സിറാജ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് തൻവീർ, ജോയിന്റ് സെക്രട്ടറി അബ്ദുൽലത്തീഫ് ഹാജി, ട്രഷറർ കെ.എച്ച് ഫാറൂഖ്,
വർക്കിംഗ് കമ്മിറ്റി മെംമ്പർ സി.കെ നൗഷാദ്,ബൊമ്മനഹള്ളി ഏരിയ പ്രസിഡണ്ട് വി.വി. അശ്ക്കർ ജനറൽ സെക്രട്ടറി പി. നസീർ ഹെൽത്ത് കോർഡിനേറ്റർ നാദിർഷ, ട്രഷറർ ടി.വി സലാഹുദ്ധീൻ, നൂറ്, റഫീഖ്, ബഷീർ ബച്ചി, റഫീഖ്, ബഷീർ, അജ്മൽ, മുജീബ്, ഷാഫി, ഹംസ മഹ്‌റൂഫ്, ഇഹ്സാൻ തുടങ്ങിയവർ നേതൃത്വം നൽകി>
SUMMARY: Banket distribution
















