ആശ്രിത ഭവനില്‍ കഴിയുന്ന 48 കാരിയെ കാണാതായി; കേളി ബെംഗളൂരു തുണയായി, കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു 

ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ കണ്ടെത്തി ആശ്രിത ഭവനത്തിൽ തിരിച്ചേൽപ്പിച്ചു. ഇടുക്കി വെള്ളക്കയം സ്വദേശിനിയായ 48 കാരിയാണ് ആശ്രിതഭവനം വിട്ട് ഇറങ്ങിയത്.

കഴിഞ്ഞ 10 വർഷത്തോളമായി ഇവർ മദര്‍ തേരസ മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള എം.എസ് പാളയത്തെ മദർ തെരേസ ഹോമിൽ താമസക്കാരിയാണ്. അഭയകേന്ദ്രം വിട്ടിറങ്ങിയ ഇവർ ബെംഗളൂരു ലക്ഷ്മിപുര പ്രസാദ് ഗ്ലോബൽ ആശുപത്രിക്ക് മുമ്പിൽ അലഞ്ഞു തിരിയുന്നത് കണ്ട ആളുകളാണ് കേളി ബെംഗളൂരു പ്രവർത്തകർക്ക് വിവരം നൽകിയത്. കേളി പ്രവർത്തകർ സ്ഥലത്തെത്തി യുവതിയോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ മദർ തെരേസ ഹോമിലെ അന്തേവാസിയാണെന്ന് വ്യക്തമായത്. ഇവരുടെ നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. തുടർന്ന് വിദ്യാരണ്യ പോലീസിൽ വിവരമറിയിക്കുകയും മദർ തെരേസ ഹോം അധികൃതരുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.

കേളി ബെംഗളൂരു സാംസ്കാരിക വേദി പ്രവർത്തകരായ ശ്രുതി, നൂഹ, ടിജോ, ജാഷിര്‍ പൊന്ന്യം, സുരേഷ് പാൽക്കുളങ്ങര എന്നിവരാണ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
SUMMARY: 48-year-old woman living in Ashritha Bhavan went missing; Keli Bengaluru helped, found her and returned her.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാലവേല; ബെംഗളൂരുവിൽ 6,076 സ്ഥാപനങ്ങളിൽ പരിശോധന, 529 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലയ്ക്കെതിരെ ബെംഗളൂരു നഗരത്തിൽ പോലീസ്-തൊഴിൽവകുപ്പ് സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ...

ഉദയനഗർ അയ്യപ്പക്ഷേത്രം ഭാരവാഹികൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ്...

ഓണം എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നു; മന്ത്രി ബിന്ദു കൃഷ്ണ

ബെംഗളൂരു: ഓണം മലയാളികളെ പരസ്പരം ഒരുമിപ്പിക്കുന്ന ഉത്സവമാണെന്നും പങ്കു വെക്കലിന്റെ, സ്നേഹത്തിന്റെ...

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ...

ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ്...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

Related Articles

Popular Categories