സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ് (28) മരിച്ചത്. പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്‍വിന്‍ പരിശീലനം നടത്തി വരികയായിരുന്നു. പരിശീലന കേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തിലേക്ക് പോകുമ്പോഴാണ് അപകടമെന്നാണ് വിവരം.
മെര്‍വിന്റെ പിതാവ് മാത്യു തോമസ് ബഹറിന്‍ ആഭ്യന്തരവകുപ്പില്‍ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങള്‍: ഡോ. മെര്‍ളിന്‍ മോനി, മെറിന്‍ മോനി. ബഹ്റിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.
SUMMARY: Malayali youth dies in car accident in Spain