ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ സ്വതന്ത്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഉടൻ നടക്കുമെന്ന് ബിഎംആർസി അറിയിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും പരിശോധന ഏതു സമയത്തും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിച്ച് സർവീസ് ആരംഭിക്കുന്നതിനു സ്വതന്ത്ര ഏജൻസി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇറ്റലി ഗവൺമെന്റിന്റെ കീഴിലുള്ള കമ്പനിയാണ് സിമൻസ് ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് പരിശോധന നടത്തുക.
ഓഗസ്റ്റ് 15ന് പാതയിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനു മുന്നോടിയായി റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന നടത്തേണ്ടതുണ്ട്. സ്വതന്ത്ര ഏജൻസിയുടെ പരിശോധനയ്ക്കു ശേഷമാകും റെയിൽവേയുടെ പരിശോധന നടക്കുക.
SUMMARY: Metro Yellow Line: independent security assessment certification in final stage.