Tuesday, October 21, 2025
21.3 C
Bengaluru

വിവാദങ്ങൾക്കും വിലക്കിനും ഒടുവിൽ പേരുമാറ്റം; ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളിലെത്തും. തലക്കെട്ടിലെ ജാനകിയെ ‘ജാനകി വി’ ആക്കി മാറ്റിയതിനൊപ്പം മറ്റു 8 മാറ്റങ്ങളും വരുത്തിയതോടെയാണ് സെൻസർ ബോർഡ് ചിത്രത്തിനു പ്രദർശനാനുമതി നൽകിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ഒന്നിച്ചു റിലീസ് ചെയ്യും. തൃശൂർ രാഗം തിയറ്ററിൽ സുരേഷ് ഗോപിയും അണിയറപ്രവർത്തകരും സിനിമ കാണാനെത്തും.

പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ കോർട്ട് റൂം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. അഭിഭാഷകനായ ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ‘ജാനകി വി’ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനുമെത്തും. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. 2023 നവംബറിൽ പുറത്തിറങ്ങിയ ഗരുഡനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണിത്.

നേരത്തേ ജൂൺ 27ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകിയെന്ന പേര് മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് സെൻസർബോർഡും അണിയറപ്രവർത്തകരും ഹൈക്കോടതിയിൽ ഏറ്റുമുട്ടിയിരുന്നു. ഒടുവിൽ റിലീസ് കാലതാമസം ഒഴിവാക്കാൻ അണിയറപ്രവർത്തകർ മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുകയായിരുന്നു.

SUMMARY: Janaki V vs state of kerala releases in theatres today.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച...

രാത്രി മദ്യലഹരിയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചുകയറാൻ ശ്രമം; യുവാവ് പിടിയിൽ

കണ്ണൂർ: നഗരത്തിലെ വനിതാഹോസ്റ്റലിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിങ്കൾ രാത്രി താവക്കരയിലെ...

കേരളസമാജം നെലമംഗല വടംവലി മത്സരം; ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കൾ

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ...

കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റുകൾകൂടി

ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി  അനുമതിനൽകി ദേശീയ മെഡിക്കൽ...

ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി...

Topics

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

Related News

Popular Categories

You cannot copy content of this page