പാമ്പുകടിയേറ്റത് അറിഞ്ഞില്ല; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികിത്സയ്ക്കിടെ മരിച്ചു

വയനാട്: പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ വിനോദ് (16) ആണ് മരിച്ചത്. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാര്‍ഥിനിയെ മാനന്തവാടി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതിവിഷം നല്‍കിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് വൈഗയുടെ കാലില്‍ പാമ്പ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.

SUMMARY: Plus One student dies during treatment after not knowing she was bitten by a snake

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

Related Articles

Popular Categories