ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ രാജശേഖർ(28) ആണ് മരിച്ചത്. സ്റ്റേഷനിലെ വിശ്രമ മുറിയിൽ രാജശേഖറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചിക്കബല്ലാപുര സ്വദേശിയായ രാജശേഖറിനു ഭാര്യയും 2 കുട്ടികളുമുണ്ട്. ഓൺലൈൻ വാതുവയ്പിനു അടിപ്പെട്ടതോടെ രാജശേഖറിനു വൻ സാമ്പത്തിക ബാധ്യതയുണ്ടായി. ഇതിൽ നിന്നു പിന്മാറണമെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും രാജശേഖർ അനുസരിക്കാൻ തയാറായില്ലെന്നും ഡിവൈഎസ്പി എസ്. ശിവകുമാർ അറിയിച്ചു.
SUMMARY: Police head constable dies by suicide after losing lakhs in online betting.