ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി ബാലകൃഷ്ണ ഷെട്ടി (60) ആണ് മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഷെട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള കാന്റീനിൽ ജോലിക്കാരനാണ് കൊല്ലപ്പെട്ട ഷെട്ടി.
വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ, ധർമ്മസ്ഥല പോലീസ്, സൗത്തട്ക ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി. ഷെട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയോട് കെപിസിസി ജനറൽ സെക്രട്ടറി രക്ഷിത് ശിവറാം അഭ്യര്‍ഥിച്ചു.
SUMMARY: Wild elephant attack; 60-year-old dies tragically