Friday, July 18, 2025
21.4 C
Bengaluru

മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂളില്‍ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി ഉണ്ടാകും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച്‌ സ്കൂള്‍ മാനേജ്മെന്റിനും നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജക്ക് സസ്പെൻഷൻ.

പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. സ്കൂള്‍ തുറക്കല്‍ മാർഗരേഖ നടപ്പാക്കുന്നതില്‍ സ്കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

SUMMARY: Minister V Sivankutty announces financial assistance of Rs. 3 lakh to Mithun’s family

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക്...

ഉമ്മൻചാണ്ടി അനുസ്മരണം 

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ...

മഴ ശക്തം: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് 

ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍...

Topics

നമ്മ മെട്രോയ്ക്ക് പുതിയ എം.ഡി

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ്...

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കിയ നാടകം ‘അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ’ ബെംഗളൂരുവില്‍ 

ബെംഗളൂരു: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കി രാജീവ്‌ കൃഷ്ണന്‍ ഇംഗ്ലീഷിൽ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷ പരേഡിനിടെ 11...

24 തടാകങ്ങൾ നവീകരിക്കാൻ 50 കോടി രൂപ അനുവദിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 24 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപി 50 കോടി രൂപ...

നമ്മ മെട്രോ യെലോ ലൈൻ: സ്വതന്ത്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഉടൻ

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ സ്വതന്ത്ര ഏജൻസിയുടെ...

ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം...

ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷ്ടാവായി; ബിടെക് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ്...

ഗുണ്ടാതലവനെ അക്രമിസംഘം വെട്ടിക്കൊന്നു; ബിജെപി എംഎൽഎ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു...

Related News

Popular Categories

You cannot copy content of this page