17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയതല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പ്രകടനം വിലയിരുത്താനെന്ന വ്യാജേന ഹോട്ടല്‍ മുറിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറംലോകമറിഞ്ഞാല്‍ അവളുടെ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

എന്നാല്‍, ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഉടൻതന്നെ കുടുംബത്തോട് ഇക്കാര്യം അറിയിച്ചു. പോക്‌സോ വകുപ്പ് പ്രകാരമാണ് അങ്കുഷ് ഭരദ്വാജിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ‘പരാതിയില്‍ പറയുന്നത് സ്ഥിരീകരിക്കാനായി ആ ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഉടൻ കൈമാറണമെന്ന് ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് ‘ – ഫരീദാബാദ് പോലീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ യശ്‌പാല്‍ യാദവ് പറഞ്ഞു.

നാഷണല്‍ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) നിയമിച്ച 13 പിസ്റ്റല്‍ പരിശീലകരില്‍ ഒരാളാണ് പ്രതി. ആരോപണങ്ങള്‍ക്ക് പിന്നാലെ തന്നെ ഇയാളെ സസ്‌പെൻഡ് ചെയ്‌തു. ‘മാദ്ധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. അന്വേഷണം പൂർത്തിയാകുന്നതുവരെ അങ്കുഷിനെ എല്ലാ ചുമതലകളില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്കുള്ള നിയമനവും തടയും’ – എൻആർഐ സെക്രട്ടറി ജനറല്‍ പവൻ കുമാർ സിംഗ് പറഞ്ഞു.

SUMMARY: 17-year-old shooting star sexually assaulted; POCSO case filed against national shooting coach

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ...

‘വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ കാലമായി, എന്നെ പഴിചാരുക മാത്രം ലക്ഷ്യ’; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആലപ്പുഴ: ഇഡി ഉയർത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്  പിണറായി...

Related Articles

Popular Categories