തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാള്‍മാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക് പുറമെയാണ് 9 കാരറ്റ് സ്വർണാഭരണങ്ങള്‍ ഹാള്‍ മാർക്കിംഗ് പരിധിയിലേക്ക് എത്തിയത്. 0.375% സ്വർണ്ണ പരിശുദ്ധിയാണ് 9 കാരറ്റ് സ്വർണാഭരണങ്ങളില്‍ ഉണ്ടാവുക.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ഐഎസ് 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് 9 കാരറ്റ് ഹാള്‍മാർക്കിങ് നിർബന്ധമാക്കിയത്. 24 കാരറ്റ് സ്വർണ്ണമെന്നാല്‍ 9.995… പരിശുദ്ധ തങ്കം എന്നാണ് കണക്ക്. എന്നാല്‍ അത് 916 എന്ന പരിശുദ്ധി നിരക്കിലെത്തിച്ചിരിക്കുകയായിരുന്നു നമ്മുടെ ആഭരണ വിപണി. അതായത് സ്വർണ്ണത്തിന്റെ ശുദ്ധി 22 കാരറ്റായി നിലവാരപ്പെടുത്തി.
9.16 കഴിച്ചാല്‍ ബാക്കി സങ്കര ലോഹം. ക്രമത്തില്‍ 916 പരിശുദ്ധി പരസ്യങ്ങളില്‍നിന്ന് പോയി, 18 കാരറ്റായി, അപ്പോള്‍ 75 ശതമാനം തങ്കവും 25 ശതമാനം ചെമ്പോ വെള്ളിയോ ആയി. വിലയുടെ കുതിച്ചുകയറ്റത്തോടെ മാർക്കറ്റില്‍ ഇപ്പോള്‍ സ്വർണ്ണം പകുതി, ചെമ്പ് പകുതി എന്നാണ് നില. അതായത് സ്വർണ്ണത്തിന്റെ പരിശുദ്ധി 14 കാരറ്റായി. പക്ഷേ വിലയില്‍ അത്ര വലിയ കുറവുമില്ല. 14 കാരറ്റിനും കൊടുക്കണം പവന് 40,000 ല്‍ അധികം രൂപ.
SUMMARY: Hallmarking now available for 9-carat gold