ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ശാന്തകുമാര്‍ എലപ്പുള്ളി കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡണ്ട്) ഇന്ദിര ബാലന്‍, മുഹമ്മദ് കുനിങ്ങാട് (വൈസ് പ്രസിഡണ്ട്), ശാന്തകുമാര്‍ എലപ്പുള്ളി (സെക്രട്ടറി), അനീസ് സിസിഒ, സിന. കെ.എസ്. (ജോയിന്റ് സെക്രട്ടറി), അര്‍ച്ചന സുനില്‍ (ട്രഷറര്‍) എന്നിവരെയും പതിനേഴംഗ പ്രവര്‍ത്തക സമിതിയേയും തിരഞ്ഞെടുത്തു. തങ്കച്ചന്‍ പന്തളം സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു.
SUMMARY: Bengaluru Writers Forum Office Bearers