Monday, October 27, 2025
22.4 C
Bengaluru

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 1,26,32,186 പുരുഷന്മാരും 1,40,45,837സ്ത്രീകളും 233 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 2,66,78,256 വോട്ടർമാരാണ് പട്ടികയിൽ.

ആഗസ്റ്റ് 7വരെ പരാതികൾ സ്വീകരിക്കും. പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകളും ഇതിനൊപ്പം നൽകാം. 2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. അന്തിമ വോട്ടർപട്ടിക ആഗസ്‌ത്‌ 30ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക വെബ്സൈറ്റിൽ: sec.kerala.gov.in.

2024ൽ സമ്മറി റിവിഷൻ നടത്തി പുതിയ വാർഡുകളിലേക്ക്‌ ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷൻ നടത്തിയിരുന്നു.

വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിലും ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.

പഞ്ചായത്തുകളിലും നഗരസഭകളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.
SUMMARY: Local body elections: Draft electoral roll published

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തെരുവുനായ വിഷയത്തില്‍ അസാധാരണ നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ...

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ...

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കും; ഗ്യാനേഷ് കുമാര്‍

ന്യൂഡൽഹി: നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക...

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു : തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ...

ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കിയില്ല; ഡൽഹി പോലീസിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത...

Topics

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

Related News

Popular Categories

You cannot copy content of this page