Saturday, July 26, 2025
22.8 C
Bengaluru

ചരിത്രത്തെയും ജൈവവൈവിധ്യത്തെയും തൊട്ടറിയാം; കബ്ബൺ പാർക്കിൽ ഇനി ‘ഗൈഡഡ് നേച്ചർ വാക്ക്’ സൗകര്യം 

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 9 വരെയാണ് ഗൈഡുകളുണ്ടാകുക. ഗൈഡഡ് നേച്ചർ വാക്ക് എന്ന് പേരിലുള്ള സംവിധാനം നേരത്തെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടപ്പിലാക്കിയിട്ടുണ്ട്. ഹോർട്ടികൾച്ചർ വകുപ്പ്, ദി നാച്ചുറലിസ്റ്റ് സ്കൂൾ (ടിഎൻഎസ്), ബാംഗ്ലൂർ വാക്ക്സ് എന്നിവ സംയുക്തമായാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൈഡ് സംവിധാനം നടപ്പിലാക്കുന്നത്.

പര്‍ക്കിനകത്തെ പൈതൃകവൃക്ഷങ്ങൾ, ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള തദ്ദേശീയവും വിദേശീയവുമായ സസ്യഇനങ്ങൾ, അപൂർവ പക്ഷികൾ, എന്നിവ അടക്കം കബ്ബനിലെ സവിശേഷതകള്‍ ഗൈഡുകള്‍ സഞ്ചാരികളുമായി പങ്കുവെക്കും. മുതിർന്നവർക്ക് 200 രൂപയും 10-17 പ്രായമുള്ള കുട്ടികൾക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് ചാർജ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. cubbonpark.in വെബ്സൈറ്റ് വഴിയോ [email protected] എന്ന ഇമെയിൽ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
SUMMARY: Experience history and biodiversity with a touch; Guide facility now available at Cubbon Park

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കല ബെംഗളൂരു വി.എസ് അനുസ്മരണം നാളെ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍...

മഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍...

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

Topics

ബെംഗളൂരു വിമാനത്താവളത്തിനു വീണ്ടും വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി...

യാത്രാ സൗകര്യം ഉറപ്പാക്കിയാൽ 95% യാത്രക്കാരും പൊതുഗതാഗത മാർഗങ്ങളിലേക്കു മാറാൻ തയാറെന്ന് സർവേ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

ബെംഗളൂരു വിമാനത്താവളത്തിൽ 3.5 കിലോ സ്വർണബിസ്കറ്റ് പിടികൂടി

ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു....

സഞ്ചാരികൾക്കു സന്തോഷ വാർത്ത; ബെംഗളൂരുവിൽ നിന്നു വിയറ്റ്നാമിലെ ഹോ ചി മിന്നിലേക്കു വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള...

ബെംഗളൂരു സ്കൈഡെക് പദ്ധതി; നിർമാണ ചുമതല ബിഡിഎയ്ക്കു കൈമാറി

ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി...

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; കേന്ദ്ര, സംസ്ഥാന മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥാനനിർണയം ഉടൻ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനോടു വ്യവസായമന്ത്രി...

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ നവീകരണത്തിന് 712 കോടി രൂപ അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മൈസൂരു - ബെംഗളൂരു എക്സ്പ്രസ് വേ നവീകരണത്തിന് കേന്ദ്ര സർക്കാർ...

Related News

Popular Categories

You cannot copy content of this page