റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്‌ക്ക് 17 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചില്‍ നടന്നുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്.
ബിജാപൂരിലെ ജില്ലാ റിസർവ് ഗാർഡ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസവും പ്രദേശത്ത് ഓപ്പറേഷൻ നടന്നിരുന്നു. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സുരക്ഷാസേന ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
SUMMARY: Encounter in Chhattisgarh; Security forces kill 4 Maoists