ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഇവര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
ആക്രമണത്തിന് പിന്നില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമത സംഘടനയാണെന്നാണ് വിവരം. ഐഎസ് പോലുള്ള ഭീകരസംഘടനയോട് കൂറ് പുലര്‍ത്തുന്ന സംഘടന കൂടിയാണ് എഡിഎഫ്. ഇവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിലാണ് നിരവധി പേര്‍ മരിച്ചത്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.
SUMMARY: Terrorist attack on Christian church in Congo; 38 dead