മ്യൂണിക്: തെക്കൻ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
🇩🇪 Four people have been killed and several others injured after a passenger train derailed near #Riedlingen, southwest Germany.#Germany #Europe #Train #Derail pic.twitter.com/eORyHCOClW
— TheWarPolitics 🇮🇳 (@TheWarPolitics0) July 28, 2025
പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്.
SUMMARY: 4 killed as train derails in Germany; train tilts to one side