കൊച്ചി: മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇ ഡി. ചിന്നക്കന്നാല്‍ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കും. ഈസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചെന്നാണ് കേസ്.
കേസില്‍ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി നടപടിക്കൊരുങ്ങുന്നത്. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴല്‍നാടൻ. കേസില്‍ ആകെ 21 പ്രതികളാണുള്ളത്.
SUMMARY: ED investigation against Mathew Kuzhalnadan MLA