Friday, December 26, 2025
25.4 C
Bengaluru

ധർമസ്ഥലയിലെ വെളിപ്പെടുത്തല്‍; മണ്ണുനീക്കി പരിശോധനയില്‍ ആദ്യ ദിനം ഒന്നും കണ്ടെത്താനായില്ല, സ്‌നാനഘട്ടിൽ കുഴിക്കൽ തുടരും

മംഗളൂരു: ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ്‌ സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി നടത്തിയ വെളിപ്പെടുത്തലില്‍ അനേഷണ സംഘത്തിന്റെ പരിശോധന തുടങ്ങി. സാക്ഷി കാട്ടിക്കൊടുത്ത നേത്രാവതിക്കരയിലെ സ്‌നാനഘട്ടിൽ ചൊവ്വ ഉച്ചവരെ 10 തൊഴിലാളികൾ നടത്തിയ കുഴിക്കൽ കനത്ത മഴയായതിനാൽ നിർത്തി. പിന്നീട്‌ ചെറിയ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ കുഴിച്ചു. ആദ്യ ഇടത്ത്‌ നാലടി വരെ കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. മൊത്തം 15 ഇടത്താണ്‌ പ്രത്യേക അന്വേഷക സംഘം അടയാളപ്പെടുത്തിയത്‌. പരിശോധനയ്ക്ക് പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് സാക്ഷികൂടിയായ മുൻ ശുചീകരണത്തൊഴിലാളിയെയും കൊണ്ട്‌ അന്വേഷണസംഘം മടങ്ങി. ബുധനാഴ്‌ചയും കുഴിക്കൽ തുടരും.

പുത്തൂർ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസിന്റെ നിർദേശപ്രകാരമാണ്‌ 10 തൊഴിലാളികളെ ആയുധങ്ങളുമായി കുഴിക്കാൻ എത്തിച്ചത്‌. ഉഡുപ്പി ഫോറൻസിക് സംഘവും സാക്ഷിയും കനത്ത പോലീസ്‌ സുരക്ഷയിലാണ്‌ സ്‌നാനഘട്ടിൽ എത്തിയത്‌. മൃതദേഹം കുഴിച്ചിട്ടെന്ന സാക്ഷി പറയുന്ന ആദ്യ എട്ട് സ്ഥലങ്ങൾ നേത്രാവതി സ്‌നാനഘട്ടിൽത്തന്നെയാണ്‌. നാലുസ്ഥലം നദിയുടെ തീരത്തുകൂടി പോകുന്ന ദേശീയപാതയ്‌ക്ക്‌ തൊട്ടരികിലും. പതിമൂന്നാം സ്ഥലം നേത്രാവതിക്കും ആജുകുരിക്കും ഇടയിലുള്ള റോഡരികിലാണ്. കന്യാടി വനമേഖലയിലാണ് ബാക്കി രണ്ടിടങ്ങൾ.

അതേസമയം ചൊവ്വാഴ്ച കുഴിച്ച സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ പ്രദേശത്ത് പ്രളയമുണ്ടായിരുന്നു. നേത്രാവതി പുഴ കരകവിഞ്ഞൊഴുകി സ്നാനഘട്ട് മൊത്തം തകർന്നിരുന്നു. മാത്രമല്ല ഉരുൾപൊട്ടലുണ്ടായി മണ്ണും കല്ലും പ്രദേശത്ത് വന്നടിഞ്ഞിരുന്നു. സ്‌നാനഘട്ടിന്റെ പാർക്കിങ്‌ ഏരിയക്കായി നിർമാണം നടത്തിയപ്പോഴും തെളിവുകൾ നശിച്ചിരിക്കാമെന്നും നാട്ടുകാർ പറയുന്നു. മണ്ണുനീക്കി പരിശോധിക്കുമെന്നറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് സ്നാനഘട്ടിൽ രാവിലെ എത്തിയത്. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
SUMMARY: Revelation at Dharmasthala; Nothing found on the first day, digging to continue at Snanaghat

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ...

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം...

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി...

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു....

Topics

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

Related News

Popular Categories

You cannot copy content of this page