Wednesday, January 7, 2026
17 C
Bengaluru

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

കൊച്ചി: നടന്‍ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കി നടി അന്‍സിബ. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും വാട്‌സ്​ആപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ സില്‍ബന്തി എന്നതരത്തിൽ പ്രചാരണം നടത്തിയെന്നുമാണ്​ പരാതിയിൽ പറയുന്നത്​. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം.

അന്‍സിബയും ബാബുരാജും ‘അമ്മ’യുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന്​ അനൂപ് ചന്ദ്രന്‍ നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ആരെയും അധിക്ഷേപിക്കുന്നത് തന്റെ സംസ്‌കാരം അല്ലെന്നും സില്‍ബന്തി എന്നതുകൊണ്ട് സുഹൃത്ത് എന്താണ്​ ഉദ്ദേശിച്ചതെന്നും അനൂപ് പ്രതികരിച്ചു. താന്‍ മാത്രമല്ല തന്‍റെ മുന്നില്‍ നില്‍ക്കുന്നവരും കേമന്‍മാരാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അനൂപ് പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ ട്രഷര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ട്.
SUMMARY: Ansiba files complaint against actor Anoop Chandran to the Chief Minister

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ 

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ്...

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളില്‍  നിരക്കിളവ് 

ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ...

കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി

ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു....

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക...

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന്...

Topics

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ...

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍...

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും 

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ്...

ബെംഗളൂരുവിലെ ഫ്ലാറ്റിൽ തീപിടിത്തം; ഐ​ടി ജീ​വ​ന​ക്കാ​രി ശ്വാസംമുട്ടി മ​രി​ച്ചു

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ ഫ്ലാറ്റിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിയായ യു​വ​തി ശ്വാസംമുട്ടി മ​രി​ച്ചു....

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്  

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ്...

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു 

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ...

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ...

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: 28 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ്...

Related News

Popular Categories

You cannot copy content of this page